സർക്കാരുകൾ ഇടപെടണം

Sunday 12 May 2024 12:05 AM IST

കാഞ്ഞിരപ്പള്ളി : കൊടും വരൾച്ചമൂലമുണ്ടായ കൃഷിനാശത്തിൽ നട്ടം തിരിയുന്ന കർഷകരെ സഹായിക്കാൻ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി കാർഷികജില്ല എക്‌സിക്യുട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈറേഞ്ചിൽ ഏലം കൃഷി പാടേ നശിച്ചു. ചെറുകിട കർഷകരാണ് കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ഏലം കർഷകരെ സഹായിക്കുന്ന കാര്യത്തിൽ സ്‌പൈസസ് ബോർഡ് ഇടപെടൽ നടത്തണം. വരൾച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം സർക്കാരിനും ജനപ്രതിനിധികൾക്കും നൽകാൻ യോഗം തീരുമാനിച്ചു.

Advertisement
Advertisement