അടിക്കോട്ടുകോണം കുടുംബ സംഗമം

Sunday 12 May 2024 1:59 AM IST

പാലോട്: നന്ദിയോട് അടിക്കോട്ടുകോണം കുടുംബ സംഗമം 13ന് ഉച്ചയ്ക്ക് 2ന് നന്ദിയോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഹാളിൽ ഹരിലാൽ കുളത്തൂപ്പുഴയുടെ അദ്ധ്യക്ഷതയിൽ കൃഷ്ണൻ കാരണവർ ഭദ്രദീപം തെളിയിക്കും.എസ്.എൻ.ഡി.പി യോഗം നന്ദിയോട് ശാഖാ പ്രസിഡന്റ് ബി.എസ്.രമേശൻ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി,പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.ബി.സുരേന്ദ്രൻ,പ്രകാശൻ,ഉണ്ണി സ്വാമി,രാധാകൃഷ്ണൻ മലയടി,സുരേഷ് അടിക്കോട്ടുകോണം,സജീവ് കുമാർ തുടങ്ങിയവർ സംസാരിക്കും.വിജയകുമാർ സ്വാഗതവും ശ്രീജിത്ത് പവ്വത്തൂർ നന്ദിയും പറയും.

Advertisement
Advertisement