അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് റോഡിൽ തെറിച്ചുവീണത് ഏഴു കോടി രൂപ,​ പണം ചാക്കിലേക്ക് മാറ്റുന്നത് കണ്ട നാട്ടുകാർ ചെയ്തത്

Saturday 11 May 2024 8:22 PM IST

വി​ശാ​ഖ​പ​ട്ട​ണം​:​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ​ ​അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്ന് ​ഏ​ഴ് ​കോ​ടി​ ​രൂ​പ​ ​പി​ടി​ച്ചെ​ടു​ത്തു.​ ​കി​ഴ​ക്ക​ൻ​ ​ഗോ​ദാ​വ​രി​ ​അ​ന​ന്ത​പ്പ​ള്ളി​യി​ൽ​ ​ലോ​റി​യി​ടി​ച്ച് ​മ​റി​ഞ്ഞ​ ​വാ​ഹ​ന​ത്തി​ൽ​ ​നി​ന്നാ​ണ് ​പ​ണം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വി​ജ​യ​വാ​ഡ​യി​ൽ​ ​നി​ന്ന് ​വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​വാ​ഹ​ന​ത്തി​ൽ​ ​ഏ​ഴ് ​കാ​ർ​ഡ്‌​ബോ​ർ​ഡ് ​പെ​ട്ടി​ക​ളി​ലാ​യാ​ണ് ​പ​ണ​മു​ണ്ടാ​യി​രു​ന്ന​ത്.​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​ഡ്രൈ​വ​റെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​

​അ​പ​ക​ട​ശേ​ഷം​ ​വാ​ഹ​ന​ത്തി​ലെ​ ​യാ​ത്ര​ക്കാ​ർ​ ​പ​ണം​ ​ചാ​ക്കി​ലേ​ക്ക് ​മാ​റ്റു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​ ​വി​വ​രം​ ​പൊ​ലീ​സി​ൽ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​പ​ണ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​ക​ണ്ടെ​ത്താ​ൻ​ ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യു​ന്ന​ത് ​തു​ട​രു​ക​യാ​ണെ​ന്നും​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​പ​ണം​ ​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പി​ന് ​കൈ​മാ​റി.


ക​ഴി​ഞ്ഞ​ദി​വ​സം​ ​വി​ശാ​ഖ​പ​ട്ട​ണ​ത്തെ​ ​ഒ​രു​ ​ട്ര​ക്കി​ൽ​ ​നി​ന്നും​ ​ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത​ ​എ​ട്ട് ​കോ​ടി​ ​രൂ​പ​ ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​പൈ​പ്പു​മാ​യി​ ​പോ​വു​ക​യാ​യി​രു​ന്ന​ ​ട്ര​ക്കി​ൽ​ ​നി​ന്നാ​ണ് ​പ​ണം​ ​പി​ടി​കൂ​ടി​യ​ത്.​ ​എ​ൻ.​ടി.​ആ​ർ​ ​ജി​ല്ല​യി​ലെ​ ​ഗ​രി​ക​പ്പാ​ട് ​ചെ​ക്കു​പോ​സ്റ്റി​ൽ​ ​വ​ച്ചാ​ണ് ​എ​ട്ടു​ ​കോ​ടി​ ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ലോ​റി​യി​ലെ​ ​പ്ര​ത്യേ​ക​ ​ക്യാ​ബി​നി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലാ​യി​രു​ന്നു​ ​പ​ണം.​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​നി​ന്ന് ​ഗു​ണ്ടൂ​രി​ലേ​ക്ക് ​ക​ട​ത്ത​വെ​യാ​ണ് ​പ​ണം​ ​പി​ടി​കൂ​ടി​യ​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്നു​ ​ര​ണ്ടു​പേ​രെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.​ ​മേ​യ് 13​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കാ​നി​രി​ക്കെ​ ​സം​സ്ഥാ​ന​ത്ത് ​ഇ​ത് ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​വ​ൻ​തോ​തി​ൽ​ ​ക​ള്ള​പ്പ​ണം​ ​പി​ടി​കൂ​ടു​ന്ന​ത്.

Advertisement
Advertisement