പ്രതിഷേധ സദസ്

Sunday 12 May 2024 12:38 AM IST

ആലപ്പുഴ: ഇരുചക്ര വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് സൗകര്യം ഒരുക്കാതെ ആറാട്ടുവഴി പാലം പൊളിച്ചതിനും, പോപ്പി പാലം പൊളിക്കുന്നതിനും എതിരെ ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ.സാബു അദ്ധ്യക്ഷത വഹിച്ചു. ബാബു ജോർജ്, ടി.വി.രാജൻ, സി .എ.മാർട്ടിൻ, എസ്.ഗിരീശൻ, ബെന്നി ജോസഫ്, അഡ്വ.ഗോപകുമാർ, ആർ.സ്‌കന്ദൻ, കെ.എൻ.ഷരീഫ്, ആർ.ഗിരീശൻ, ബേബി ലൂയിസ്, എം.കെ.നിസാർ, എസ്.ഷഫീഖ്, ടോമി കല്ലറയ്ക്കൽ, എസ്.എൻ.ഷാജി, ജിജി സന്തോഷ്, സുമം സ്‌കന്ദൻ, ശ്രീലേഖ, റാബിയ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement