വാക്സിനേഷൻ ക്യാമ്പ്
Sunday 12 May 2024 12:41 AM IST
ആലപ്പുഴ: ജില്ലയിൽ നിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിനേഷൻ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂപ്രണ്ട് ഡോ.ആർ.സന്ധ്യ നിർവഹിച്ചു. ഹജ്ജ് ജില്ലാ ട്രെയ്നർ ടി.എ.അലിക്കുഞ്ഞ് ആശാൻ അധ്യക്ഷത വഹിച്ചു. ഡോ.അനുപമ, ഡോ.ജി. അരുൺ, ഡോ.സംഗീത ജോസഫ്, ഡോ.പാർവതി, ഹജ്ജ് ജില്ലാ ട്രെയ്നർ സി.എ.മുഹമ്മദ് ജിഫ്രി, മുഹമ്മദ് കബീർ, എ.എം. നജീം, എ.എ. ഷംസുദ്ദീൻ, സൻജാൻ അമ്പാട്ട്, തയ്യിബ്, എം.എം. കബീർ തുടങ്ങിയവർ പങ്കെടുത്തു. ഡോ.പി.എ.സെൻ,ഡോ. ശ്യാം നായർ,ഡോ. ആൻസി വിജയകുമാർ, ഡോ. അബയ് റോബിൻ,ഡോ. കെവിൻ ജോൺസ് തുടങ്ങിയവർ നേതൃത്വം നൽകി.