ഓട്ടോറിക്ഷാ മോഷ്ടാക്കൾ പിടിയിലായി

Sunday 12 May 2024 1:15 AM IST

ചെറുതോണി: ടൗണിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷാ മോഷ്ടിച്ച കേസിലെ പ്രതികളെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം മഞ്ഞള്ളൂർ വടക്കേക്കര ലിബിൻ ബെന്നി (39), ഇടുക്കി കോളനി ചെരുവിള പുത്തൻവീട്ടിൽ സി.ജി. സുരേഷ് (49) എന്നിവരെയാണ് കൂത്താട്ടുകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ചെറുതോണി ടൗണിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിൽ താക്കോൽ കിടക്കുന്നത് കണ്ട് പ്രതികൾ വാഹനവുമെടുത്ത് സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. ഇടുക്കി സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ സാന്നിധ്യം മനസിലാക്കി മൂവാറ്റുപുഴ ഹൈവേ പൊലീസിന്റെ സഹായത്തോടെ പ്രതികളെ കൂത്താട്ടുകുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നാം പ്രതി ലിബിന് എട്ട് പൊലീസ് സ്റ്റേഷനുകളിലായി 16 മോഷണ കേസുകളും രണ്ടാം പ്രതിക്ക് കഞ്ചാവ് കേസും സ്ത്രീകളെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് 11 കേസുകൾ നിലവിലുണ്ട്. ഇടുക്കി എസ്.എച്ച്.ഒ എബി എം.പി, സബ് ഇൻസ്‌പെക്ടർ ജോർജ്ജ് കുട്ടി കെ.വൈ, എ.എസ്‌.ഐ സിജിമോൾ കെ.വി, സീനിയർ സിവിൽ ഓഫീസർ ദിൽജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement