യുവാവിനെയും അമ്മയെയും ആക്രമിച്ച ആറുപേർ അറസ്റ്റിൽ

Sunday 12 May 2024 1:15 AM IST

വൈക്കം: യുവാവിനെയും, അമ്മയെയും ആക്രമിച്ച കുലശേഖരമംഗലം ആറുപേരെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.മറവൻ തുരുത്ത് പഞ്ഞിപ്പാലം ഭാഗത്ത് പന്ത്രണ്ടിൽ വീട്ടിൽ അഭയകുമാർ (28), ശാരദാമഠം ഭാഗത്ത് കുഴിച്ചാലിൽ വീട്ടിൽ അഖിൽ (26), ശാരദാമഠം ഭാഗത്ത് പീടികപ്പറമ്പ് വീട്ടിൽ മനു എന്ന് വിളിക്കുന്ന കൃഷ്ണരാജ് (23), ശാരദാമഠം ഭാഗത്ത് ചാലുതറ വീട്ടിൽ അർജുൻ (20), ചെമ്പ് മേക്കര ഭാഗത്ത് തേവൻതറ വീട്ടിൽ കപിൽ എന്ന് വിളിക്കുന്ന മൃദിൻ (25), ചെമ്പ് കാട്ടിക്കുന്ന ഭാഗത്ത് ചാലുതറ വീട്ടിൽ അനന്തു സി.കെ (26) എന്നിവരാണ് പിടിയിലായത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 10മണിയോടുകൂടി അയ്യങ്കുളം സ്വദേശിയായ യുവാവിനെയും സുഹൃത്തുക്കളെയും പത്തൽ വടികൊണ്ടും മറ്റും ആക്രമിക്കുകയും, ഇതുകണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ അമ്മയെ വാക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് യുവാവ് കേറ്ററിംഗ് ജോലി ചെയ്തിരുന്നിടത്ത് മദ്യപിച്ചെത്തിയ ഇവരുമായി വാക്കുതർക്കം നടന്നിരുന്നു. ഇതിന്റ തുടർച്ചയെന്നോണമാണ് ഇവർ യുവാവിനെ ആക്രമിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.

Advertisement
Advertisement