ഇലവുമരം അപകടാവസ്ഥയിൽ

Sunday 12 May 2024 1:53 AM IST

കുറ്റിച്ചൽ:കോട്ടൂർ കുറ്റിച്ചൽ റോഡിൽ എലിമയ്ക്ക് സമീപം റോഡരികിൽ വൻ ഇലവുമരം അപകടാവസ്ഥയിൽ.നിരവധി കെ.എസ്.ആർ.ടി.സി ബസുകളും,ടൂറിസ്റ്റുകളും സ്വകാര്യ വാഹനങ്ങളും ഈ റോഡ് വഴി പോകുന്നുണ്ട്.ആന പാർക്ക്,തുറന്ന ജയിൽ,കോട്ടൂർ ആയുർവേദ ആശുപത്രി,സെറ്റിൽമെന്റ് പ്രദേശം,ഫോറസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള ജീവനക്കാരും,ആളുകളും ഈ റോഡ് വഴിയാണ് സഞ്ചരിക്കുന്നത്.ഇലവുമരത്തിനുള്ളിൽ കേട് ബാധിച്ച് വീഴാറായി നിൽക്കുകയാണ്.കാലവർഷം തുടങ്ങി കാറ്റും മഴയും വന്നാൽ ഈ മരം ഒടിഞ്ഞു വീഴാനുള്ള സാദ്ധ്യതയുണ്ട്.ഏകദേശം 50 മീറ്ററിൽ അധികം നീളമുള്ള ഈ ഇലവുമരത്തിന്റെ ചുറ്റളവ് 2 മീറ്ററോളം വരും.അടിയന്തരമായി ഇലവുമരം മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Advertisement
Advertisement