നാലാം ഘട്ടം പ്രചാരണം കഴിഞ്ഞു, 96 സീറ്റിൽ നാളെ വോട്ടെടുപ്പ്

Sunday 12 May 2024 12:11 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ നാളെ വോട്ടെടുപ്പ് നടക്കുന്ന 9 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മുകാശ്‌മീരിലും ഉൾപ്പെട്ട 96 മണ്ഡലങ്ങളിൽ പരസ്യപ്രചാരണം അവസാനിച്ചു. 1,717 സ്ഥാനാർത്ഥികളാണുള്ളത്. ആന്ധ്ര നിയമസഭയിലെ 175 സീറ്റുകളിലേക്കും നാലു ഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡീഷ നിയമസഭയിലെ 28 സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇങ്ങനെ: ആന്ധ്ര(25), ബിഹാർ(5), ജാർഖണ്ഡ്(4), മധ്യപ്രദേശ്(8), മഹാരാഷ്‌ട്ര(11), ഒഡീഷ(5), തെലങ്കാന(17), ഉത്തർപ്രദേശ്(14), പശ്‌ചിമ ബംഗാൾ(7), ജമ്മുകാശ്‌മീർ(1).

2019ൽ 89 സീറ്റിൽ വോട്ടെടുപ്പ് നടന്ന നാലാം ഘട്ടത്തിൽ ബി.ജെ.പി 42 സീറ്റുകളിൽ ജയിച്ചപ്പോൾ കോൺഗ്രസിന് ആറുസീറ്റാണ് ലഭിച്ചത്.

ജയിച്ച ഒരു പാർട്ടിയും 40 ശതമാനത്തിലധികം വോട്ട് നേടിയിട്ടില്ല. അതിനാൽ ജയവിജയങ്ങൾ മാറാൻ സാദ്ധ്യതയുള്ള ഘട്ടമാണിത്.

ജനവിധി തേടുന്ന പ്രമുഖർ: അഖിലേഷ് യാദവ്(കനൗജ്), മഹുവ മൊയ്‌ത്ര(കൃഷ്‌ണനഗർ), ആധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ(ബഹാരംപൂർ), ഗിരിരാജ് സിംഗ്(ബെഗുസരായ്), അസദുദ്ദീൻ ഒവൈസി, മാണ്ഡവി ലത(ഹൈദരാബാദ്), ബണ്ടി സഞ്ജയ് കുമാർ(കരീംനഗർ), വൈ.എസ്. ശർമ്മിള(കടപ്പ). ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡു(കുപ്പം), ജഗൻറെഡ്ഡി(പുലിവെണ്ടുല)

Advertisement
Advertisement