ഡൽഹിയിൽ പൊടിക്കാറ്റിൽ രണ്ടു മരണം

Sunday 12 May 2024 12:40 AM IST

ന്യൂഡൽഹി: വെള്ളിയാഴ്‌ച രാത്രിമുതൽ ആരംഭിച്ച ഇടിമിന്നലിലും പൊടിക്കാറ്റിലും ഡൽഹിയിലും പരിസരങ്ങളിലും വൻ നാശം. കാറ്റിൽ മരം കടപുഴകി വീണ് രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ ഇടിഞ്ഞ് 17 പേർക്ക് പരിക്കേറ്റു. മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റുവീശിയത്. പൊടിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് വാഹന ഗതാഗതവും തടസപ്പെട്ടു. മരങ്ങൾ കടപുഴകി വീണ 152 സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തു. കെട്ടിടങ്ങൾ തകർന്നതും കേബിളുകൾ പൊട്ടിയതുമൂലം വൈദ്യുതി തടസ്സപ്പെട്ടതും ജനജീവിതം തടസപ്പെടുത്തി. ഷഹ്ദാര, അശോക് നഗർ, ലോണി റോഡ്, ഗോകുൽപുരി, ജ്യോതി കോളനി, സബോലി, മണ്ഡോലി, ഹർഷ് വിഹാർ, നന്ദ് നഗ്രി, വിശ്വാസ് നഗർ, കൃഷ്ണ നഗർ, തുടങ്ങിയ പ്രദേശങ്ങളിലും കിഴക്കൻ ഡൽഹിയിലുമാണ് പൊടിക്കാറ്റ് ഏറെ നാശം വിതച്ചത്.

Advertisement
Advertisement