നടി ബേബി ഗിരിജ അന്തരിച്ചു
Sunday 12 May 2024 1:07 AM IST
ചെന്നൈ: ചലച്ചിത്ര താരം പി.പി ഗിരിജ (83) അന്തരിച്ചു. ഇന്നലെ ചെന്നൈയിൽ ആയിരുന്നു അന്ത്യം.
1950കളിൽ ബേബി ഗിരിജ എന്ന പേരിൽ ബാലതാരമായി തിളങ്ങി.ജീവിത നൗക, വിശപ്പിന്റെ വിളി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. ആലപ്പുഴ സ്വദേശിയാണ്. ഐ.ഒ.ബിയിൽ ഉദ്യോഗസ്ഥയായിരുന്നു. സംസ്കാരം പിന്നീട്.