സ്‌ട്രോംഗ്, സ്‌ട്രോംഗ്, സ്‌ട്രോബെറി !

Sunday 12 May 2024 6:40 AM IST

ടെൽ അവീവ്: സ്ട്രോബെറി പഴങ്ങൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ ലോകത്തെ ഏറ്റവും വലിയ സ്ട്രോബെറി ഏതെന്ന ചോദ്യത്തിന് ഉത്തരം നിങ്ങൾ അറിഞ്ഞിരിക്കണം. ഇസ്രയേലിലെ ഏരിയൽ ചാഹി എന്ന കർഷകൻ വളർത്തിയെടുത്ത സ്ട്രോബെറിക്കാണ് ആ ഗിന്നസ് റെക്കാഡ്. 289 ഗ്രാം ഭാരമുണ്ടായിരുന്ന ഈ ഭീമൻ സ്ട്രോബെറിക്ക് 18 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ വീതിയും 34 സെന്റീമീറ്റർ ചുറ്റളവുമുണ്ടായിരുന്നു. ഇലാൻ ഇനത്തിലെ ഈ സ്ട്രോബെറി 2022 ഫെബ്രുവരിയിൽ കദിമ - സോറനിലുള്ള തന്റെ ഫാമിലാണ് ഏരിയൽ വളർത്തിയെടുത്തത്. തന്റെ കൈയ്യിലുള്ള ഐഫോൺ എക്സ് ആറിനേക്കാൾ ഭാരം സ്ട്രോബെറിക്കുണ്ടെന്ന് മനസിലായതോടെയാണ് ഏരിയൽ ഗിന്നസ് അധികൃതരെ സമീപിച്ചത്. തണുപ്പേറിയ കാലാവസ്ഥയിൽ മികച്ച ഫലം തരുന്നവയാണ് ഇലാൻ ഇനത്തിലെ സ്ട്രോബെറികൾ. 2015ൽ ജപ്പാനിലെ കോജി നകാവോ എന്ന കർഷകൻ വളർത്തിയെടുത്ത 250 ഗ്രാം ഭാരമുള്ള സ്ട്രോബെറിയുടെ റെക്കാഡാണ് തകർക്കപ്പെട്ടത്.

Advertisement
Advertisement