"സഹിഷ്ണുതയും സമൂഹ വിമർശനവും ഇല്ലാതായി" 

Sunday 12 May 2024 6:01 PM IST

തൃശൂർ : സഹിഷ്ണുതയും സമൂഹവിമർശനവും ഇല്ലാതാകുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് പ്രൊഫ.എസ്.കെ.വസന്തൻ. സാഹിത്യത്തിലെ വിമർശനങ്ങളും അസ്തമിച്ചു. എവിടെയും മുഖസ്തുതി മാത്രം. മുഖസ്തുതികൾക്ക് നിന്നു കൊടുക്കാത്ത മഹാ വിമർശകനായിരുന്നു അഴീക്കോട്. സുകുമാർ അഴീക്കോട് സ്മാരക സമിതി അഴീക്കോടിന്റെ 98 ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വസന്തൻ. അഴീക്കോട് സ്മാരക സമിതി ചെയർമാൻ കെ.രാജൻ തലോർ അദ്ധ്യക്ഷനായി. പ്രൊഫ.എം.ഹരിദാസ് അനുസ്മരണ പ്രഭാഷണവും ജയരാജ് വാര്യർ അഴീക്കോട് സ്മാരക അഖില കേരള പ്രസംഗമത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. സുനിൽ കൈതവളപ്പിൽ, കെ.വിജയരാഘവൻ, കെ.ആർ.സുമേഷ്, ടി.എസ്.മായാദാസ് എന്നിവർ പ്രസംഗിച്ചു. സാഹിത്യ അക്കാഡമി ചിത്രശാലാ സ്മൃതി മണ്ഡപത്തിൽ ദീപം തെളിക്കലും പുഷ്പാർച്ചനയും നടന്നു.

Advertisement
Advertisement