'കലപില' സമ്മർ ക്യാമ്പ്

Monday 13 May 2024 1:30 AM IST

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷനും (കെ.എസ്.യു.എം) കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജും കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസും ചേർന്ന് വിദ്യാർത്ഥികൾക്കായി 'കലപില' വേനലവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും.15 മുതൽ 21വരെ കോവളം വെള്ളാറിലെ കേരള ആർട്സ് ക്രാഫ്റ്റ് വില്ലേജിലാണ് ക്യാമ്പ്.റെസിഡൻഷ്യലായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ രാവിലെ 6.30മുതൽ വൈകിട്ട് 9.30വരെ വിവിധ പ്രവർത്തനങ്ങളുണ്ടായിരിക്കും.7 മുതൽ 12വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പ്രവേശനം.താമസവും ഭക്ഷണവുമുണ്ട്.റസിഡൻഷ്യൽ ക്യാമ്പ് സാധിക്കാത്ത വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യം സജ്ജീകരിക്കും.പെയിന്റിംഗ്,ഫേസ് പെയിന്റിംഗ്,കളരി,സ്‌കേറ്റിംഗ്,മ്യൂസിക്,ഫോട്ടോഗ്രഫി,നാടകക്കളരി,ടെറാകോട്ട,കുരുത്തോല ക്രാഫ്റ്റ്സ്,പട്ടം പറത്തൽ,അനിമൽ ഫ്ലോ,വാന നിരീക്ഷണം,നൈറ്റ് വാക്ക്,പ്രകൃതി നിരീക്ഷണം,ഗണിതത്തിന്റെ ലോകം,എഴുത്തുകാരെ പരിചയപ്പെടൽ,സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയാണ് പ്രവർത്തനങ്ങൾ.രജിസ്റ്റർ ചെയ്യാൻ ഫോൺ: 9288001197, 9288001155.

Advertisement
Advertisement