വ്യക്തിത്വ വികസന ക്യാമ്പ്

Monday 13 May 2024 1:38 AM IST

തിരുവനന്തപുരം: വ‌ഞ്ചിയൂർ ഗവ.ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു വർഷം നീണ്ടു നിൽക്കുന്ന അഞ്ച് വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിക്കും. 15 മുതൽ 24 വരെ 10 ദിവസങ്ങളിലായി രാവിലെ 8 മുതൽ 10 വരെയും,​ അദ്ധ്യാന വർഷം ആരംഭിക്കുമ്പോൾ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി വൈകിട്ട് 3.30മുതൽ 4.45വരെയുമായിരിക്കും ക്ളാസുകൾ. സ്പോക്കൻ ഇംഗ്ലീഷ് ആൻഡ് കാലിഗ്രഫി,​ഹിന്ദി ഫ്രഞ്ച് ​ജർമ്മൻ ഭാഷകളുടെ പഠനം,​ചിത്രകലയും ശില്പ നിർമ്മാണവും,​സ്വയം പ്രതിരോധത്തിലൂടെ സ്ത്രീ ശാക്തീകരണം,​ഫ്യൂഷൻ മ്യൂസിക്കും ഡാൻസും ഫ്ളാഷ് മോബും എന്നിവയാണ് പഠന വിഷയങ്ങൾ.താത്പര്യമുള്ള 5നും 16നും പ്രായമുള്ള വിദ്യാത്ഥികൾ 13,​14ന് വഞ്ചിയൂർ സ്കൂളിലെത്തി രജിസ്റ്റർ ചെയ്യണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.

Advertisement
Advertisement