നാളെ ഈ നാളുകാർക്ക് ജോലിയിൽ അനുകൂല മാറ്റം; ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടും

Sunday 12 May 2024 8:01 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മെയ് 13 - 1199 മേടം 30 തിങ്കളാഴ്ച. ( പുലർന്ന ശേഷം 11 മണി 23 മിനിറ്റ് 13 സെക്കന്റ് വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം )

അശ്വതി: സ്ത്രീകൾ‍ കാരണം ദുഃഖങ്ങൾക്ക് സാദ്ധ്യതയുണ്ട് ശ്രദ്ധിക്കണം, കേസുകളോ, അപമാനങ്ങളോ ഉണ്ടാകും, ധനനഷ്ടം, കലഹം.

ഭരണി: മുൻകോപം നിയന്ത്രിക്കണം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചിലവും,
വിവാഹം ഒഴിഞ്ഞു പോകും, യാത്രയില്‍ ആപത്തുകള്‍.

കാര്‍ത്തിക: ഉദ്യോഗസ്ഥര്‍ക്ക് ജോലിക്കൂടുതല്‍, സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ, സാഹസികമായി കാര്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കും, മയത്തില്‍ പെരുമാറണം.

രോഹിണി: അപ്രതീക്ഷിതമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവും, മനസിൽ അകാരണമായ ഭയം ഉണ്ടാകും. തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകും, സംസാരം പരുക്കമാകാതിരിക്കാന്‍ ശ്രമിക്കണം.

മകയിരം: ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി ചെയ്യാൻ ശ്രമിക്കണം, സ്നേഹിതന്മാരുടെ അകൽച്ച ദുഃഖങ്ങൾക്ക് ഇടയാക്കും. പരിശ്രമങ്ങൾ വിജയിക്കും, തൊഴില്‍ മേഖലയില്‍ ബുദ്ധിമുട്ടുകള്‍.

തിരുവാതിര: കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ ചെലവുകൾ ഉണ്ടാവും, സന്താനങ്ങൾ കാരണം സന്തോഷവും ഗുണങ്ങളും വർദ്ധിക്കും. പ്രണയം പൂര്‍വ്വാധികം ശക്തമാകും, വിദേശയാത്രകള്‍ നടത്താനുള്ള അനുമതി ലഭിക്കും.

പുണര്‍തം: ആത്മവിശ്വാസം പ്രകടിപ്പിക്കും, വ്യവഹാരങ്ങളില്‍ വിജയം, സഹോദര സ്ഥാനത്തുള്ളവരില്‍ നിന്നും അനുകൂല നിലപാട്, സ്ത്രീകൾക്ക് കർമ്മമണ്ഡലത്തിൽ അഭിമാനകരമായ നേട്ടങ്ങൾ ഉണ്ടാകും.

പൂയം: സ്വസഹോദരങ്ങളുടെ സഹായം എല്ലാ കാര്യത്തിലും ഉണ്ടാകും, ഉത്തരവാദിത്വങ്ങൾ സൂക്ഷ്മതയോടെ നിർവഹിക്കണം, ധനപരമായി നല്ല സമയം, സന്താനങ്ങളുടെ വിവാഹത്തിനു മാര്‍ഗ്ഗങ്ങള്‍ തെളിയും.

ആയില്യം: ദീർഘകാലമായുള്ള അദ്ധ്വാനങ്ങൾക്ക് ഫലം കണ്ടു തുടങ്ങും, അനാവശ്യമായ കൂട്ടുകെട്ടിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം, വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ അംഗീകരിക്കപ്പെടും. കഴിവിന് അനുസരിച്ച് അംഗീകാരം കിട്ടും, രോഗശാന്തി.

മകം: സ്ഥലംമാറ്റം ആവശ്യമുള്ള ജോലിക്കാർക്ക് അതിനായി ശ്രമിക്കാം, ദാമ്പത്യ കലഹങ്ങൾ പരിഹരിക്കപ്പെടും, കർമ്മ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കും, പഴയ കാല സുഹൃത്തുക്കളെ കണ്ടുമുട്ടും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടം.

പൂരം: ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, പണത്തിന്റെ വരവും ചെലവും വർദ്ധിക്കും, പ്രണയ വിവാഹങ്ങൾക്ക് വീട്ടുകാരുടെ അംഗീകാരം ലഭിക്കും, ധനപരമായി വളരെ നല്ല സമയം, പുതിയ പുതിയ അവസരങ്ങള്‍ വന്നു ചേരും.

ഉത്രം: പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കണം, അയൽക്കാരുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. പണത്തിന്‍റെ കാര്യത്തില്‍ പിശുക്ക് കാണിക്കും, ദൂരയാത്ര കൊണ്ട് നേട്ടങ്ങള്‍.

അത്തം: തൊഴിലന്വേഷകർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും, ഭൂമി വിൽപ്പന വഴി നേട്ടങ്ങളുണ്ടാകും, പ്രണയിനികളുമായി ചേർന്ന് ഉല്ലാസയാത്ര നടത്തും. ഭാര്യാഗുണം, ശത്രുക്കള്‍ നിഷ്പ്രഭാരാകും, വാഹനഭാഗ്യം.

ചിത്തിര: ഉന്നത നിലയിൽ ജീവിത വിജയം നേടാൻ സാധിക്കും, പുതിയ ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചന ഉണ്ടാവും, അന്യരില്‍ നിന്നും നേട്ടം, ബന്ധു സമാഗമം.

ചോതി: വസ്തു വിൽപ്പനയ്ക്ക് ഉണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും, മത്സര പരീക്ഷകളിൽ വിജയിക്കും, പ്രതിസന്ധിഘട്ടങ്ങളിൽ അന്യർ സഹായിക്കും, വിശേഷ വസ്ത്രാഭാരണാദികളുടെ ലഭ്യത, പുതിയ സംരംഭങ്ങള്‍ തുടങ്ങും.

വിശാഖം: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി ഉണ്ടാകും, സ്ത്രീകൾ അവരുടെ പ്രവൃത്തികൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, ജീവിതം ഗുണദോഷ സമ്മിശ്രം ആയിരിക്കും, സുഖവും ദുഃഖവും മാറിമാറി വരും.

അനിഴം: ജീവിതത്തിന്റെ ഗതി നിയന്ത്രിക്കുന്ന പല പ്രധാന സംഭവങ്ങളും പ്രതികൂലമാകും,
മനസുഖക്കുറവ്, പ്രണയം പരാജയപ്പെടും, യാത്രകൾ കൂടുതലായി വേണ്ടിവരും, വ്യവഹാരങ്ങളില്‍ പരാജയഭീതി.

കേട്ട: ലഹരി വസ്തുക്കളിൽ പ്രലോഭിതൻ ആകാതെ ശ്രദ്ധിക്കണം, സുപ്രധാന പ്രമാണങ്ങളിൽ ഒപ്പിടുമ്പോൾ ശ്രദ്ധിക്കണം, ജീവിത ചെലവുകൾ കൂടുതലാകും, കഠിനമായ അദ്ധ്വാനം കുറയ്ക്കണം, ധനചിലവ് വരാം.

മൂലം: സ്ത്രീകൾ കാരണം ആപത്തുകളും ചതിവുകളും സംഭവിക്കും, എല്ലാ കാര്യത്തിലും കൃത്യനിഷ്ഠ പാലിക്കാൻ ശ്രദ്ധിക്കണം, സുഹൃത്തുക്കളുടെ വേർപാടിൽ ദുഃഖിക്കും, മാതാപിതാക്കളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും.

പൂരാടം: വളരെ ആലോചിച്ച ശേഷം മാത്രമേ തീരുമാനങ്ങൾ എടുക്കാവൂ, യാത്രാവേളകളിൽ ആത്മസംയമനം പാലിക്കണം, സാമ്പത്തിക വിഷയങ്ങളിൽ വഞ്ചനകളിൽ അകപ്പെടരുത്. ദാമ്പത്യ സുഖക്കുറവ്, കലാപരമായ കാര്യങ്ങള്‍ക്ക് കാലതാമസം.

ഉത്രാടം: മനസിന് സന്തോഷം കിട്ടുന്ന അറിയിപ്പുകള്‍ ലഭിക്കും, കേസുകളില്‍ വിജയം നേടാൻ സാധിക്കുന്നതാണ്, വിവാഹാലോചനകൾ സഫലമാകും, ബുദ്ധിമുട്ടുകള്‍ക്കും ക്ലേശങ്ങള്‍ക്കും പരിഹാരം കിട്ടും, സാമ്പത്തിക പ്രയാസം മാറിക്കിട്ടും.

തിരുവോണം: സ്വജനങ്ങളുമായി കലഹത്തിനു നിൽക്കരുത്, യാത്രകൾകൊണ്ട് പ്രതീക്ഷിക്കുന്ന പ്രയോജനങ്ങൾ ലഭിക്കും, ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവർക്ക് അനുകൂലമായ സമയം,
ദൂരയാത്രയില്‍ നേട്ടം, കുടുംബസ്നേഹം, വിദ്യാലാഭം.

അവിട്ടം: അസമയത്തുള്ള ഭക്ഷണവും യാത്രകളും ഒഴിവാക്കുക, ഉദ്യോഗസ്ഥർക്ക് പ്രലോഭനങ്ങൾ ഉണ്ടാകും അതിൽ വഴിപ്പെടരുത്, ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, ധനപരമായി കുഴപ്പമില്ല.

ചതയം: കാര്യസാധ്യങ്ങൾക്കുള്ള വഴികൾ തെളിഞ്ഞു വരും, മനസിന് സ്വസ്ഥതയും സമാധാനവും ലഭിക്കും, ആദ്ധ്യാത്മിക സംഘടനകളിൽ പ്രവർത്തിക്കുന്നവർക്ക് മനസിന് സുഖം ലഭിക്കുന്നതായിരിക്കും, ശത്രുജയം, തൊഴിലില്‍ മേന്മ, പരീക്ഷകളില്‍ ഉന്നത വിജയം.

പൂരുരുട്ടാതി: ഗൃഹനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെടും, സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികപരമായ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, തനിക്കും മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ വിലയിരുത്തും.

ഉത്തൃട്ടാതി: ഉദ്യോഗസ്ഥർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും, ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, ധനപരമായി ലാഭങ്ങൾ ഉണ്ടാകും, സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ സാധിക്കും,
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും, കമിതാക്കളുടെ തെറ്റിധാരണകള്‍ ഒഴിവാകും.

രേവതി: ഔദ്യോഗികപരമായി സ്ഥാനക്കയറ്റം ലഭിക്കും, പ്രണയബന്ധങ്ങളിൽ അകപ്പെടും, ഭക്തി കാര്യങ്ങളിൽ താൽപര്യം ഏറും, അവിചാരിതമായി ബന്ധു സമാഗമം ഉണ്ടാകും, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും, സന്താനങ്ങള്‍ വഴി സന്തോഷവും അഭിമാനവും കിട്ടും, ധനപ്രാപ്തി.

Advertisement
Advertisement