പ്രശസ്ത സീരിയൽ താരം   പ​വി​ത്ര ജയറാം ആന്ധ്രയിൽ കാ​റ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ചു

Sunday 12 May 2024 8:25 PM IST

മും​ബ​യ്:​ ​ തെലുങ്ക് ടെലിവിഷൻ സീരിയൽ ത്രിനയനിയിലൂടെ പ്രശസ്തയായ ക​ന്ന​ഡ​ ​ടെ​ലി​വി​ഷ​ൻ​ ​താ​രം​ ​പ​വി​ത്ര​ ​ജ​യ​റാം​ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ചു.​ ​ഇ​ന്ന​്​ ​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ ​മെ​ഹ​ബൂ​ബ​ ​ന​ഗ​റി​ന് ​സ​മീ​പ​മാ​യി​രു​ന്നു​ ​അ​പ​ക​ടം.​ ​ന​ടി​ ​സ​ഞ്ച​രി​ച്ച​ ​കാ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഡി​വൈ​ഡ​റി​ൽ​ ​ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​പി​ന്നാ​ലെ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​നി​ന്ന് ​വ​രി​ക​യാ​യി​രു​ന്ന​ ​ബ​സ് ​കാ​റി​ൽ​ ​ഇ​ടി​ച്ചു.​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ ​പ​വി​ത്ര​ ​സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ​ ​മ​രി​ച്ചു.​ ​

ക​ന്ന​ഡ​യ്ക്ക് ​പു​റ​മെ​ ​മ​റ്റു​ഭാ​ഷ​ക​ളി​ലും​ ​സ​ജീ​വ​മാ​യി​രു​ന്നു​ ​ന​ടി.​ ​തെ​ലു​ങ്ക് ​ടെ​ലി​വി​ഷ​ൻ​ ​പ​ര​മ്പ​ര​ ​'​ത്രി​ന​യ​നി​'​യി​ലൂ​ടെ​ ​ഏ​റെ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​ക​ർ​ണാ​ട​ക​യി​ലെ​ ​മാ​ണ്ഡ്യ​ ​ജി​ല്ല​യി​ലെ​ ​ഹ​ന​കെ​രെ​യി​ലേ​ക്ക് ​മ​ട​ങ്ങു​മ്പോ​ഴാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​അ​പ​ക​ട​ത്തി​ൽ ​ ​പ​വി​ത്ര​യു​ടെ​ ​ബ​ന്ധു​ ​അ​പേ​ക്ഷ,​ ​ഡ്രൈ​വ​ർ​ ​ശ്രീ​കാ​ന്ത്,​ ​ന​ട​ൻ​ ​ച​ന്ദ്ര​കാ​ന്ത് ​എ​ന്നി​വ​ർ​ക്ക് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​താ​യി​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​നി​ര​വ​ധി​ ​പ്ര​മു​ഖ​ർ​ ​അ​നു​ശോ​ച​നം​ ​രേ​ഖ​പ്പെ​ടു​ത്തി.