നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

Monday 13 May 2024 12:37 AM IST

എരുമേലി : പള്ളിയുടെ സമീപത്തുണ്ടായിരുന്ന നേർച്ചപ്പെട്ടി കുത്തിത്തുറന്ന് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇടുക്കി പാമ്പാടുംപാറ പത്തിരി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ വസന്ത്.കെ(37), വാഴൂർ മണിമല ബ്ലോക്ക്പടി ഭാഗത്ത് കാരിത്തറ വീട്ടിൽ അൽത്താഫ് എം.കെ (27) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എരുമേലി പഴയിടം ഭാഗത്തുള്ള പള്ളിയുടെ സമീപത്ത് സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി എടുത്തുകൊണ്ടു പോയി കുത്തിത്തുറന്ന് പണം കവർന്ന ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ നിരവധി മോഷണക്കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Advertisement
Advertisement