കുടുംബസംഗമം നടത്തി

Monday 13 May 2024 12:00 AM IST

കട്ടപ്പന :എസ്.എൻ.ഡി.പി യോഗം പുളിയന്മല ശാഖയുടെ കുടുംബസംഗമം സംഘടിപ്പിച്ചു

. ശാഖാ അങ്കണത്തിൽ നടന്ന പരിപാടി എസ് എൻ ഡി പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ കുടുംബയോഗ സന്ദേശം നൽകി.സംഘടന പ്രവർത്തനത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമനെ യോഗത്തിൽ ആദരിച്ചു.ഉദ്ഘാടന ചടങ്ങിന് ശേഷം നടന്ന പഠന ക്ലാസ്സ് അനൂപ് വൈക്കം നയിച്ചു.ശാഖ സെക്രട്ടറി ജയൻ എം ആർ സ്വാഗതം പറഞ്ഞു.യൂണിയൻ കമ്മറ്റി അംഗം ഇ എ ഭാസ്‌കരൻ,വനിത സംഘം പ്രസിഡന്റ് രാധാമണി കൃഷ്ണൻകുട്ടി,യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഖിൽ മോഹനൻ,കുമാരി സംഘം പ്രസിഡന്റ് സ്വാന്തന സുരേഷ്,അഭിരാം രാജു,കെ എൻ ശശിധരൻ,എ .എൻ ജയചന്ദ്രൻ,ജി.ബിജു,പി എസ് വിജയൻ,ഷാജി ചെറിയകൊല്ലപ്പള്ളി,ഷാജി ഇളംപുരയിടം,എൻ ബി അനീഷ്,ഇപി രാജൻ എന്നിവർ പങ്കെടുത്തു.ഉച്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഗാനമേളയും നടന്നു.

Advertisement
Advertisement