'ഞാനിവിടെ വീഴുവാണേൽ കൂടെ ഒരു 10-15 പേരെങ്കിലും കാണും'; കാത്തിരിപ്പിന് അവസാനം, ടർബോ ട്രെയിലർ പുറത്ത്

Sunday 12 May 2024 10:10 PM IST

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്. ഒരു മാസ് ആക്ഷൻ എന്റർടെയ്ൻർ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലർ കാണുമ്പോൾ മനസിലാവുന്നത്. വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. അതിനാൽ തന്നെ ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. മേയ് 23ന് റിലീസ് ചെയ്യുന്ന ടർബോ കേരളത്തിൽ 400 ലധികം കേന്ദ്രങ്ങളിൽ പ്രദർശനത്തിന് എത്തുന്നു.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്. ജോസ് ആയി എത്തുന്നത് മമ്മൂട്ടിയാണ്. കന്നട താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസിന്റെ രചനയിൽ ഒരുങ്ങുന്ന ടർബോ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രഫി. ക്രിസ്റ്റോ സേവ്യറും സംഘവുമാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ബോളിവുഡ് താരം കബീർ ദുഹാൻ സിംഗ്, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ് , നിരഞ്ജന അനൂപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Advertisement
Advertisement