ശിശുസൗഹൃദ കേന്ദ്രമൊരുക്കി ജില്ലാ നിയമ സഹായ അതോറിട്ടി

Monday 13 May 2024 1:29 AM IST

തിരുവനന്തപുരം: കുട്ടികൾക്കായി ശിശു സൗഹൃദ കേന്ദ്രവും​ വെർച്ച്യുൽ കോർട്ടും (ശലഭക്കൂട്)​ ഒരുക്കി ജില്ലാ ലീഗൽ സർവീസ് അതോറിട്ടി(ടി.ഡി.എൽ.എസ്.എ)​. കുട്ടികളുമായി ബന്ധപ്പെട്ട എന്ത് പ്രശ്നങ്ങൾക്കും ശലഭക്കൂട്ടിനുള്ളിൽ വച്ച് നടപടികൾ സ്വീകരിക്കും. കോടതിമുറിയുടെ പേടിപ്പിക്കുന്ന അന്തരീക്ഷം ഒഴിവാക്കി കുട്ടികളെ ഹാപ്പിയാക്കിയാണ് ശലഭക്കൂട് മുറി ഒരുക്കിയിരിക്കുന്നത്.

മിനി അക്വോറിയം,​പുസ്തകങ്ങൾ,​കളിപ്പാട്ടങ്ങൾ,​ചുമർചിത്രങ്ങൾ തുടങ്ങിയ കുട്ടികളെ ആനന്ദിപ്പിക്കുന്നതും ഭയം തോന്നാതെ തന്നെ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ ചോദിച്ചറിയാവുന്ന തരത്തിലാണ് ശലഭക്കൂട് സജ്ജീകരിച്ചിരിക്കുന്നത്.

പോക്സോ കേസ് ഉൾപ്പെടെയുള്ള അതിക്രമങ്ങൾ,കുട്ടികൾ പ്രതിയായിട്ടുള്ള കേസുകൾ,മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ,കുടുംബകോടതിയിൽ വരുന്ന കേസുകളിൽ ഉൾപ്പെട്ട കുട്ടികൾക്ക് കോടതി ചുമതലപ്പെടുത്തിയവരോടും,കൗൺസിലറോടും,ന്യായാധിപന്മാരോടും മറ്റും സൗഹൃദപരമായി സംസാരിക്കാനും അഭിപ്രായങ്ങൾ തേടാനും ഇതുവഴി സാധിക്കും.

വീഡിയോ കോൺഫറൻസ് റൂം

ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെയുള്ള തെളിവെടുപ്പ് ചട്ടപ്രകാരം കുട്ടികൾക്ക് ഇവിടെ ഇരുന്നുകൊണ്ടുതന്നെ ഇന്ത്യയിൽ എവിടെയുമുള്ള കോടതിയിലെ ന്യായാധിപരന്മാരോട് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം.

ജില്ലാ നിയമ സഹായ അതോറിട്ടി

ജില്ലയിലെ കുട്ടികൾക്ക് മാനസിക ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ജില്ലാ നിയമ സഹായ അതോറിട്ടിയിലൂടെ പരിഹാരം കാണാം. ചൈൽഡ് സൈക്കോളജിസ്റ്റും സോഷ്യൽ വർക്കറും 24മണിക്കൂറും കുട്ടികൾക്കായുണ്ടാകും. മാത്രമല്ല

കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വേണ്ട മാനസിക പിന്തുണ,കൗൺസലിംഗ് എന്നിവയും ജില്ലാ നിയമസഹായ അതോറിട്ടി വഴി നൽകും. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിട്ടിയുടെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് ലഭിച്ചിട്ടുണ്ട്. വഞ്ചിയൂർ ജില്ലാ കോടതിക്കുള്ളിലാണ് ജില്ലാ നിയമസഹായ അതോറിട്ടി പ്രവർത്തിക്കുന്നത്.

Advertisement
Advertisement