കാറിൽ കടത്തിയ കഞ്ചാവും മെത്താഫിറ്റാമിനും പിടികൂടി

Monday 13 May 2024 1:27 AM IST

കാസർകോട്: കാറിൽ കടത്തുകയായിരുന്ന കഞ്ചാവും മെത്താഫിറ്റാമിനും എക്സൈസ് സംഘം പിടിച്ചു. പുത്തൂർ പാണാജെ അർളപ്പദവ് സ്വദേശി പ്രമോദ് (28), എൻമകജെ ഇടിയടുക്കയിലെ മുഹമ്മദ് ഇർഷാദ് (30) എന്നിവരെ അറസ്റ്റു ചെയ്തു. ഇവർ സഞ്ചരിച്ച കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ച പുലർച്ചെ കാട്ടുകുക്കെ തജക്കരയിൽ വാഹന പരിശോധനക്കിടയിലാണ് മയക്കുമരുന്നുമായി എക്സൈസ് ഇവരെ പിടികൂടിയത്. കർണ്ണാടക പാണാജെ ഭാഗത്തുനിന്നു വരികയായിരുന്ന കാർ തടഞ്ഞു പരിശോധിച്ചപ്പോഴാണ് ലഹരിവസ്‌തുക്കൾ കണ്ടെത്തിയത്. 3.58 ഗ്രാം കഞ്ചാവും 09 മില്ലിഗ്രാം മെത്താഫിറ്റാമിനുമാണ് എക്സൈസ് പിടികൂടിയത്. പ്രതികൾക്കെതിരെ കേസെടുത്തു. ഐ.ബി പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ്, ബിജോയ്, ശ്രീനിവാസൻ, സുരേശൻ, എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ സുബിൻരാജ്, ജനാർദ്ദനൻ, മനോജ്, ശാലിനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കാസർകോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ബദിയടുക്ക എക്സൈസ് റേഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്.

Advertisement
Advertisement