മാല പിടിച്ചു പറിച്ച പ്രതിയെ പിടികൂടി

Monday 13 May 2024 1:42 AM IST

തിരുവമ്പാടി : കോഴിക്കോട് മലപ്പുറം ജില്ലകളിലായി ഈ വർഷം നിരവധി സ്ത്രീകളുടെ മാല പിടിച്ചു പറിച്ച പ്രതിയെ കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാർ ഐ.പി.എസ് ന്റെ കീഴിലുള്ള സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കൊണ്ടോട്ടി കൊട്ടപ്പുറം ചോലയിൽ ഹാരിസ് എന്ന റിയാസ് (35) നെയാണ് ഇന്നലെ വൈകീട്ട് കൊട്ടപ്പുറത്ത് വെച്ച്

സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയത്. കഴിഞ്ഞ മാസം ഏപ്രിൽ 9ന് തിരുവമ്പാടി ഗേറ്റുംപടി റോഡിൽ വെച്ച് മുത്തിയോട്ടുമ്മൽ കൂളിപ്പാറ കല്യാണി എന്നവരുടെ മൂന്നേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ വന്ന പ്രതി പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. സമാനമായ രീതിയിൽ തേഞ്ഞിപ്പാലം കാക്കഞ്ചേരി വെച്ച് നടന്നു പോകുകയായിരുന്ന രാമനാട്ടുകര മാലീരി വീട്ടിൽ രാധാമണി എന്നവരുടെ ഒന്നര പവൻ മാലയും മാർച്ച്‌ 30-ന് വാഴക്കാട് പരപ്പത്ത് വെച്ച് കോലോത്തും കടവ് പുല്ലഞ്ചേരി വീട്ടിൽ ശോഭന എന്നവരുടെ സ്വർണ്ണ മാലയും പിടിച്ചുപറിച്ചു. ഏപ്രിൽ 18-ന് തേഞ്ഞിപ്പാലം കൊളക്കാട്ടു ചാലിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭവ്യ എന്ന സ്ത്രീയുടെ നാലര പവൻ സ്വർണ്ണമാലയും ഏപ്രിൽ 23-ന് വാഴക്കാട്, വാഴയൂർ, പുഞ്ചപ്പാടം വെച്ച് വാഴയൂർ ജിബിൽരാജിന്റെ ലോക്കറ്റും ഏപ്രിൽ 24-ന് മലാപ്പറമ്പ് ബൈപാസിൽ വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത രജിഷ ബബിരാജിന്റെ 5 പവന്റെ സ്വർണ്ണ മാലയും പിടിച്ചു പറിച്ചിരുന്നു. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

Advertisement
Advertisement