ഈ കിണർ എത്ര സുന്ദരം !

Monday 13 May 2024 6:13 PM IST

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: 150 വർഷത്തെ പഴക്കമുണ്ട്. വേനലിൽ നാടിൻ്റെ ജീവനാഡിയും. ഇടിഞ്ഞുപൊളിഞ്ഞെന്ന് കരുതി പെ​രു​വ​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ കൊ​ടി​കു​ത്തി അങ്കണ​വാ​ടി​ക്ക് സ​മീ​പ​ത്തെ പൊതുകി​ണ​റിനെ അങ്ങനെ ഉപേക്ഷിക്കാൻ പറ്റുമോ? ഒരിക്കലുമില്ലെന്ന് കാട്ടിത്തരികയാണ് ഒരു നാടും നാട്ടുകാരും. പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വിനിയോഗിച്ചാണ് കുടിവെള്ളത്രോതസിന് പ്രകൃതിയോട് ഇണങ്ങിയ പുതിയമുഖം തീർത്തത്.

ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗം നി​സാ​ർ പാ​റ​യ്ക്ക​ൽ മ​തി​ലി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി 1.25 ല​ക്ഷം രൂ​പ ഫ​ണ്ട് അ​നു​വ​ദി​ച്ചു. പ്ര​ദേശവാസികളായ ജി​ജി ഇ​ബ്രാ​ഹി​മും മു​ഹ​മ്മ​ദ് കു​ട്ടി​യുമാണ് ക​രാ​ർ ഏ​റ്റെ​ടു​ത്തത്. പ​ഞ്ചാ​യ​ത്ത്​ അ​സി.​എ​ൻ​ജി​നീ​യ​ർ അ​ജി​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന​യി​ൽ ശി​ല്പി​യാ​യ പു​ഞ്ച​വ​യ​ൽ 504 കോ​ള​നി നാ​വ​ള​ത്തുംപ​റ​മ്പിൽ ബി​നോ​യി​യാ​ണ് ചു​റ്റു​മ​തി​ൽ നി​ർ​മി​ച്ച് കിണറിന് പുതിയമുഖം നൽകിയത്.

മരക്കുറ്റിയുടെ മാതൃകയിൽ

മു​ക​ൾ​വ​ശം വെ​ട്ടി​നീ​ക്കി​യ വ​ലി​യൊ​രു മ​ര​ക്കു​റ്റി​യു​ടെ മാ​തൃ​ക​യി​ലാ​ണ് ചു​റ്റു​മ​തിൽ. ഇ​തി​നോ​ട് ചേ​ർ​ന്ന് ക​പ്പി തൂ​ക്കാ​ൻ ച​ക്ക​ക​ൾ കാ​യ്ച്ചു​കി​ട​ക്കു​ന്ന ശി​ഖ​രം ഇ​റ​ക്കി​യ പ്ലാ​വി​ന്റെ ശി​ല്പ​വു​മാ​ണ് ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ ച​ക്ക​പ്പ​ഴം തി​ന്നു​ന്ന അ​ണ്ണാ​നെ​യും പ്ലാ​വി​ന്റെ മ​റ്റൊ​രു ദ്വാ​ര​ത്തി​ൽ ക​യ​റി​പ്പോ​കു​ന്ന ഉ​ടു​മ്പി​നെ​യും കൊ​ത്തി​വെ​ച്ചു. അങ്കണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ഇത് കൗ​തു​കമുള്ള കാഴ്ചയും.

Advertisement
Advertisement