കടയുടെ മറവിൽ മയക്കുമരുന്ന് വി​ല്പന: പ്രതി പിടിയിൽ

Tuesday 14 May 2024 1:05 AM IST

പെരുമ്പാവൂർ:തലയണ കടയുടെ മറവിൽ മയക്കുമരുന്ന് വില്പന നടത്തി​യ അസാം നൗഗാവ് സിംഗമാരി സ്വദേശി അസ്ഹർ മെഹബൂബ് (24) പി​ടി​യി​ലായി​.

പെരുമ്പാവൂർജ്യോതി ജംഗ്ഷനിൽ നടത്തുന്ന തലയണക്കടയുടെ മറവിൽ ഹെറോയിൻ വില്പന നടത്തിവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 93 കുപ്പി ഹെറോയിൻ പെരുമ്പാവൂർ
എ.എസ്.പി​യുടെ നേതൃത്വത്തി​ലുള്ള. പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. അസാമിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു കുപ്പികളിലാക്കി വില്പന നടത്തി വരികയായിരുന്നു. കഴിഞ്ഞദിവസം 16 കിലോ കഞ്ചാവുമായി ഒഡി​ഷ സ്വദേശിയെ അന്വേഷണസംഘം പിടികൂടിയിരുന്നു എ.എസ്.പി മോഹിത് രാവത്തിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.കെ രാജേഷ് ,സബ് ഇൻസ്പെക്ടർമാരായ വി.വിദ്യ, റെജി മോൻ എ.എസ്.ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എൻ
മനോജ് കുമാർ, ടി.എ അഫ്സൽ ,എ.ടി ജിൻസ്, സി.പി ഒ മാരായ കെ.എ അഭിലാഷ് , ബെന്നി ഐസക് എനിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement