പൊതുമരാമത്ത് വകുപ്പിൽ വീഴ്ച, കുത്തിയിരുന്ന് പ്രതിപക്ഷം

Tuesday 14 May 2024 12:52 AM IST

ചാലക്കുടി: പൊതുമരാമത്ത് വിഭാഗത്തിലെ കെടുകാര്യസ്ഥതയിൽ ജനങ്ങൾ ദുരിതത്തിലാകുമെന്ന് ആരോപിച്ച് പ്രതിപക്ഷം നഗരസഭ കാര്യാലയത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. കലാഭവൻ മണി പാർക്കിൽ തകരാറിലായ കുട്ടികളുടെ കളിയുപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കാത്ത നിലപാടിലും പ്രതിഷേധിച്ചായിരുന്നു സമരം. എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി ലീഡർ സി.എസ്.സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. ബിജി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വീട് നിർമ്മാണത്തിനായി പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് നാല് മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. ഷൈജ സുനിൽ,ബിന്ദു ശശികുമാർ,ലില്ലി ജോസ്, ടി.ഡി.എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement