ബി.ജെ.പി ധർണ

Wednesday 15 May 2024 3:23 AM IST

വർക്കല: അനധികൃത റിസോർട്ട് നിർമ്മാണത്തിൽ വർക്കല നഗരസഭ ഭരണസമിതിയുടെ അഴിമതി അന്വേഷിക്കുക,പിൻവാതിൽ നിയമനം റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി വർക്കല മുനിസിപ്പൽ കമ്മിറ്റി നടത്തിയ ബഹുജന ധർണ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് വിജി അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ വി.വി.രാജേഷ്,ബാലമുരളി,പുഞ്ചക്കരി സുരേന്ദ്രൻ,കരമന ജയൻ,അഡ്വ.ആർ.സി.രാജീവ്,മുളയറ രതീഷ് തുടങ്ങിയവർ പങ്കെടുത്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആലംകോട് ദാനശീലൻ,വക്കം അജിത്,ഒറ്റൂർ മോഹൻദാസ്,മണമ്പൂർ ദിലീപ്,കൗൺസിലർ അഡ്വ.അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement