സെമിനാർ സംഘടിപ്പിച്ചു

Wednesday 15 May 2024 12:19 AM IST
പിണറായി പെരുമയിൽ കെ.കെ. ഷൈൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു

പിണറായി: പിണറായി പെരുമയോടനുബന്ധിച്ച് ലിംഗ സമത്വം വസ്തുതകളും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കെ.ജെ. ഷൈൻ വിഷയാവതരണം നടത്തി. സ്ത്രീകൾക്കെതിരായ നമ്മൾ പുലർത്തുന്ന മുൻവിധികൾ അവസാനിപ്പിക്കാതെ എഴുതിവെച്ചിട്ടുള്ള സമത്വം ഈ രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡേഴ്സിനും അനുഭവിക്കാൻ കഴിയില്ല. മതവും ജാതിയും മറ്റു സംഘടനകളും സംവിധാനങ്ങളും ഒക്കെ ഉണ്ടാക്കി വെച്ചിട്ടുള്ള എഴുതപ്പെടാത്ത നിയമങ്ങളാണ് ഈ സമൂഹത്തെ ഭരിക്കുന്നത്. അവ നമ്മുടെ സാംസ്കാരിക ബോധ്യങ്ങളെ നിയന്ത്രിക്കുന്നു. അതു മാറ്റി പകരം എഴുതിവെക്കപ്പെട്ടിട്ടുള്ള ലിംഗ സമത്വത്തിൽ അധിഷ്ഠിതമായിട്ടുള്ള ആധുനിക മാനവിക മൂല്യങ്ങളിൽ അടിസ്ഥാനമായിട്ടുള്ള ഭരണഘടനാ മൂല്യങ്ങൾ ഈ സമൂഹം സ്വാംശീകരിക്കണമെന്നും അവർ പറഞ്ഞു. കെ. അനുശ്രീ അദ്ധ്യക്ഷത വഹിച്ചു. ദീഷ്ണ പ്രസാദ്, ബേബി സരോജം എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement