തബു വീണ്ടും ഹോളിവുഡിൽ

Wednesday 15 May 2024 6:18 AM IST

ഒടിടി പ്ളാറ്റ് ഫോമായ മാക്സിന്റെ വെബ്സീരിസിൽ തബു.ഡ്യൂൺ : പ്രൊഫെസി എന്ന സീരിസിലൂടെ ഇടവേളയ്ക്കുശേഷമാണ് തബു ഹോളിവുഡിൽ എത്തുന്നത്.

മീര നായരുടെ എ സ്യൂട്ടബിൾ ബോയ് ആണ് തബുവിന്റെ ആദ്യ സീരിസ്.ഡ്യൂൺ : ദ സിസ്റ്റർ ഹുഡ് എന്ന പേരിൽ 2019ൽ തുടങ്ങിയ സീരിസാണിത്. ബ്രയാൻ ഹെർബർട്ടും കെവിൻ ജെ ആൻഡേഴ്സണും ചേർന്ന് രചിച്ച സിസ്റ്റർ ഹു‌ഡ് ഒഫ് ഡ്യൂൺ എന്ന നോവലിൽ നിന്ന് പ്രചോദം ഉൾക്കൊണ്ടാണ് സീരിസ് ഒരുങ്ങുന്നത്. 10,000 വർഷങ്ങൾക്കു മുൻപാണ് ഈ സീരിസിലെ കാലം.ഡെനീസ് വിലെന്യുകിവിന്റെ വിഖ്യാത ചിത്രം ഡ്യൂണിന്റെ പ്രീക്യലുമായിരിക്കും ഈ സീരിസ്. സീരിസിന്റെ പ്രീമിയർ തീയതി പ്രഖ്യാപിച്ചില്ല. അതേ സമയം ക്രൂ ആണ് തബുവിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. രാജേഷ് എ കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂറും കൃതി സനോണിനൊപ്പം ആണ് തബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

Advertisement
Advertisement