വർക്കലയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി

Wednesday 15 May 2024 3:31 AM IST

വർക്കല: ഡ്രൈവിംഗ് സ്‌കൂളുകളുടെ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തെ മറികടന്ന് വർക്കലയിൽ ഇന്നലെ ഡ്രൈവിംഗ് ടെസ്റ്റ് നടന്നു. സമരത്തിന് ഒപ്പം നിന്നിരുന്ന ഒരു സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ ടെസ്റ്റ് നടത്താൻ തയാറാവുകയായിരുന്നു. 36 ഡ്രൈവിംഗ് സ്‌കൂളുകളാണ് വർക്കലയിൽ പ്രവർത്തിക്കുന്നത്.

ഡ്യുവൽ കൺട്രോൾ സിസ്‌റ്റം ഒഴിവാക്കുന്നതും സ്ലോട്ട് കുറച്ചതുമാണ് ഇവരിൽ 35 സ്‌കൂളുകളും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സമയങ്ങളിൽ ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ ഇൻഷ്വറൻസ് പോലും ലഭിക്കാത്ത സാഹചര്യം നിലനിൽക്കുതിനാൽ ഡ്യുവൽ കൺട്രോൾ സിസ്‌റ്റം ഒഴിവാക്കുന്നത് ഉചിതമാകില്ല. 65 ഓളം പേർക്ക് നേരത്തേ ഡ്രൈവിംഗ് ടെസ്റ്റിന് അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ നിയമമനുസരിച്ച് 25 പുതിയ അപേക്ഷകരും 10 റീടെസ്റ്റും 5 എമർജൻസി ടെസ്റ്റുമാണുള്ളത്. ഇത് അവസരങ്ങൾ നഷ്ടമാകുന്നതിനും കാരണമാകുന്നുണ്ടെന്ന് ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്‌ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ, വർക്കല യുണിറ്റ് സെക്രട്ടറി ഫിറോസ് പറഞ്ഞു.

Advertisement
Advertisement