പാലിയം പാലസിൽ പ്രവേശനം സൗജന്യം

Wednesday 15 May 2024 12:00 AM IST

കൊടുങ്ങല്ലൂർ: മേയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനത്തോട് അനുബന്ധിച്ച് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പാലിയം പാലസിൽ സൗജന്യ സന്ദർശനവും വിവിധ പരിപാടികളും സംഘടിപ്പിക്കുന്നു. ക്വിസ് മത്സരം, മുസിരിസ് പൈതൃക സഞ്ചാര പഠനം, ഹെറിറ്റേജ് വാക്ക് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. അന്നേ ദിവസം രാത്രി ഒമ്പത് വരെ മ്യൂസിയത്തിൽ പ്രവേശനം ഉണ്ടായിരിക്കും. കേരളത്തിൽ ആദ്യമായാണ് ഒരു മ്യൂസിയം സഞ്ചാരികൾക്കായി രാത്രിയിൽ തുറന്ന് നകുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. മനോജ്കുമാർ കെ അറിയിച്ചു. അന്നേദിവസം രാത്രി ഏഴിന് കലാമണ്ഡലം ശ്രീനാഥ് അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്, എട്ടിന് ആദിശേഷ് അവതരിപ്പിക്കുന്ന വയലിൻ കച്ചേരി എന്നിവ ഉണ്ടായിരിക്കുമെന്നും മാനേജിങ് ഡയറക്ടർ അറിയിച്ചു.

Advertisement
Advertisement