മുൻ ബി.ജെ.പി എം.എൽ.എ കോൺ​ഗ്രസിലേക്ക്

Wednesday 15 May 2024 12:36 AM IST

ഛണ്ഡി​ഗർ: മുൻ മേയറും മുൻ ബി.ജെ.പി എം.എൽ.എ രോഹിത റെവ്‌റി കോൺ​ഗ്രസിൽ ചേർന്നു. പാർട്ടിയിൽ തനിക്ക് അർഹമായ ബഹുമാനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിലായിരുന്നു കോൺ​ഗ്രസ് പ്രവേശം. മത്സരിക്കുന്ന 9 സീറ്റുകളിലും കോൺ​ഗ്രസ് ഇക്കുറി വിജയം കൈവരിക്കുമെന്നും ഹൂഡ പറഞ്ഞു.

റെവ്രിയുടെ പാർട്ടിയിലേക്കുള്ള കൂടുമാറ്റം പാർട്ടിക്ക് കരുത്താകുമെന്ന് ഹരിയാന കോൺ​ഗ്രസ് അദ്ധ്യക്ഷൻ ഉദയ് ബൻ പറഞ്ഞു. ഭരണകക്ഷിയിൽ നിന്നും നേതാക്കൾ കോൺ​ഗ്രസിലേക്ക് വരുന്നത് രാജ്യത്ത് കോൺ​ഗ്രസ് അനുകൂല തരം​ഗമുണ്ടാകുന്നതിന്റെ സൂചനയാണെന്നും കൂട്ടിച്ചേർത്തു.

Advertisement
Advertisement