പത്തുമുറി ഒരു പാഠമാണ്!

Wednesday 15 May 2024 7:57 PM IST

മുണ്ടക്കയം: പത്തുമുറി പാലം നാട്ടുകാർക്ക് പകർന്നുനൽകിയത് വലിയയൊരു പാഠമാണ്. പ്രളയത്തിൽ തകർന്ന പാലം പുനർനിർമ്മിക്കാൻ ആരുടെയൊക്കെ മുമ്പിൽ അപേക്ഷ നൽകി. സർക്കാരോ ത്രിതല പഞ്ചായത്തോ ഒന്നും പരിഗണിച്ചില്ല. ആ അവഗണനയിൽ നിന്നാണ് പുതിയ പാലം എന്ന ആശയം ഉയർന്നത്. കർഷക കൂട്ടായ്മ കൈകോർത്തപ്പോൾ പുതിയ പാലമായി. അവഗണിച്ചവർ പോലും അങ്ങനെ അത്ഭുതപ്പെട്ടു.

2021 ഒക്ടോബർ 16 നുണ്ടായ മഹാപ്രളയത്തിലാണ് കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി നൂറേക്കർ ഭാഗത്തെ പാലം തകർന്നത്.

നൂറേക്കർ വെള്ള ചാട്ടത്തിനോട് ചേർന്നായിരുന്നു പാലം. പാപ്പാനി തോട്ടിൽ നിലംപൊത്തി കിടന്ന പാലം നാട്ടുകാർ ചേർന്ന് ഉയർത്തി കോൺക്രീറ്റ് തൂണുകളിൽ ഘടിപ്പിച്ചു. കൂടുതൽ തൂണുകളും സംരക്ഷണഭിത്തിയും അപ്രോച്ചു റോഡും തീർത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. മുൻ എം.എൽ.എ ജോർജ് ജെ മാത്യു പുതിയ പാലം നാടിനായി തുറന്നു നൽകി. റവ. ഫാ. ജോസഫ് വാഴപ്പനാട് പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisement
Advertisement