സഹായവുമായി​ പഞ്ചായത്ത്

Wednesday 15 May 2024 8:50 PM IST

ഉടുമ്പന്നൂർ: തണൽ മരം വീണ് ഓട്ടോറിക്ഷ തകർന്ന തൊഴിലാളിക്ക് സഹായഹസ്തവുമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. ടൗണിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന പൂവത്തിങ്കൽ ദിലീപ് കുമാറിന്റെ ഓട്ടോറിക്ഷയിലേയ്ക്കാണ് സ്റ്റാന്റിനു സമീപം നിന്ന തണൽ മരം കടപുഴകി വീണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ജനകീയ പങ്കാളിത്തത്തോടെ രൂപീകരിച്ചിട്ടുള്ള പ്രസിഡന്റിന്റെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് വാഹനം അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കുന്നതിനുള്ള സഹായം നൽകിയത്.
ഓട്ടോ സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് സഹായധനത്തിന്റെ ചെക്ക് ദിലീപിന് കൈമാറി.

Advertisement
Advertisement