കുടുംബശ്രീ കലോത്സവം 

Wednesday 15 May 2024 9:28 PM IST

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി.എസ് സെക്കന്റ് കലോത്സവം അരങ്ങ് സർഗ്ഗോത്സവം 24 സിനിമാതാരം പി.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.അഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത മുഖ്യാതിഥിയായി. സ്ഥലം മാറി പോകുന്ന അക്കൗണ്ടന്റുമാരായ പി.സുധ, പി.രതിക എന്നിവർക്ക് യാത്രയയപ്പ് നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.ലത, കെ.അനീശൻ, കെ.വി.സരസ്വതി സി ഡി.എസ് ഫസ്റ്റ് ചെയർപേഴ്സൺ സൂര്യജാനകി എന്നിവർ സംസാരിച്ചു.
സി ഡി.എസ് ചെയർപേഴ്സൺ കെ.സുജിനി സ്വാഗതവും, വൈസ് ചെയർപേഴ്സൺ എം.ആശ നന്ദിയും പറഞ്ഞു.

വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുമാണ് 40 ഓളം മത്സരയിനങ്ങളിൽ പങ്കെടുക്കുന്നത്.

Advertisement
Advertisement