ഇരിയണ്ണി വിടാതെ ഒറ്റയാൻ; സോളാർ വേലി തകർത്ത് ജനവാസ കേന്ദ്രത്തിൽ

Wednesday 15 May 2024 10:43 PM IST

കാസർകോട്: ഇരിയണ്ണി നിവാസികളെ ഭീതി പരത്തി ഒറ്റയാന്റെ പരാക്രമം. സോളാർ വേലി തകർത്ത ആന ജനവാസ കേന്ദ്രത്തിലാണ് ഇപ്പോഴുള്ളത്. ചൊവ്വാഴ്ച രാത്രിയാണ് മുളിയാർ ഗ്രാമപഞ്ചായത്തിലെ ഇരിയണ്ണി ദർഘാസിൽ എത്തിയത്. കെ നാരായണൻ നായരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കയറിയ കാട്ടാന ജലസേചനത്തിനൊരുക്കിയ പൈപ്പുകളും തെങ്ങും കവുങ്ങും വാഴയുമടക്കം കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചിട്ടുണ്ട്.

പകൽസമയം സമീപത്തെ കാട്ടിലുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇരിയണ്ണി ഫോറസ്റ്റിൽ തമ്പടിച്ചിരിക്കുകയാണ് ഒറ്റയാൻ. ഇരിയണ്ണി തീയടുക്കം, അരിയിൽ, ചെറ്റത്തോട്, ദർഘാസ്, വളപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ഒരാഴ്ചയായി കൃഷി നാശം വരുത്തുകയാണ് ഈ കാട്ടാന. സോളാർ വേലി സ്ഥാപിച്ചിട്ടും അതൊന്നും വകവെക്കാതെ ആനകൾ നാട്ടിലിറങ്ങുന്നത് എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ വനപാലകരും നിസഹായരാണ്.

Advertisement
Advertisement