അദ്ധ്യാപകർക്ക് എ.ഐ പരിശീലനം

Thursday 16 May 2024 12:55 AM IST

തൃശൂർ: പൊതുവിദ്യാലയങ്ങളിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അദ്ധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം കൂടുതൽ കേന്ദ്രങ്ങളിൽ നടത്തും. ജില്ലയിൽ ഇതുവരെ 662 പേർക്ക് പരിശീലനം നൽകി. തുടർന്നുള്ള ബാച്ചുകൾ 20-22, 23-25, 27-29 തീയതികളിൽ കൈറ്റ് ജില്ലാ ഓഫീസ് തൃശൂർ, ഗവ. ഗേൾസ് വി.എച്ച്.എസ്.സി ഇരിങ്ങാലക്കുട, ഗവ. ഗേൾസ് എച്ച്.എസ്.എസ് കൊടകര, ജി.വി.എച്ച്.എസ്.എസ് വലപ്പാട്, ലിറ്റിൽ ഫ്‌ളവർ ഗേൾസ് എച്ച്. എസ്.എസ് മമ്മിയൂർ (ഗുരുവായൂർ) എന്നിവിടങ്ങളിലാണ്. ഈ കേന്ദ്രങ്ങളിലേക്ക് വിദ്യാലയങ്ങളിൽ നിന്ന് സ്‌കൂൾ മേധാവികൾക്ക് അദ്ധ്യാപകരെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം വഴി നേരിട്ട് രജിസ്റ്റർ ചെയ്യാം.

Advertisement
Advertisement