തിരുവമ്പാടി ചന്ദ്രശേഖരനെ അനുസ്മരിച്ചു

Thursday 16 May 2024 1:01 AM IST

തൃശൂർ : രണ്ടര പതിറ്റാണ്ടിലേറെക്കാലം തൃശൂർ പൂരത്തിൽ തിരുവമ്പാടി ഭഗവതിയുടെ തിടമ്പേറ്റിയ കൊമ്പൻ ചന്ദ്രശേഖരനെ അനുസ്മരിച്ചു. വടക്കുന്നാഥനിൽ നിന്ന് ഗജഘോഷയാത്ര നടന്നു. ചന്ദ്രശേഖരന്റെ കോലം ചെറിയ ചന്ദ്രശേഖൻ വഹിച്ചു. എറണാകുളം ശിവകുമാർ, പാറമേക്കാവ് കാശിനാഥ്, തിരുവമ്പാടി ലക്ഷ്മി, തിരുവാണിക്കാവ് ജയറാം തുടങ്ങിയ കൊമ്പന്മാർ അണിനിരന്നു. കൗസ്തുഭത്തിൽ ആനയൂട്ടും നടന്നു. തൃശൂർ എ.സി.പി കെ.സുദർശൻ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ടി.എ.സുന്ദർമേനോൻ, കെ.ഗിരീഷ്, തിരുവമ്പാടി രവി, വടക്കുന്നാഥ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 2002ലാണ് തിരുവമ്പാടി ചന്ദ്രശേഖരൻ ചെരിഞ്ഞത്. അനുസ്മരണ ചടങ്ങിൽ നിരവധി ആനപ്രേമികൾ പങ്കെടുത്തു.

Advertisement
Advertisement