ഉത്തരാഖണ്ഡ് കാട്ടുതീ: വിമർശിച്ച് സുപ്രീംകോടതി

Thursday 16 May 2024 1:20 AM IST

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ കാട്ടുതീ പടർന്ന് അഞ്ചുപേർ മരിക്കുകയും, 1300 ഹെക്ടർ ഭൂമി കത്തിനശിക്കുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. തീയണയ്‌ക്കാനുള്ള നടപടികളിൽ കടുത്ത അലംഭാവമുണ്ടായെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തീയണയ്‌ക്കുന്നതിനുള്ള കേന്ദ്രഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാത്തതിനെ ചോദ്യം ചെയ്തു. അഗ്നിശമനസേനാ അംഗങ്ങളുടെയും ഉപകരണങ്ങളുടെയും കുറവ് കോടതി ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കിയിട്ടും അഗ്നിശമനാ സേനാംഗങ്ങളെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചതും കണ്ടെത്തി. ഇക്കാര്യത്തിൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി മേയ് 17ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഉത്തരവിട്ടു. ഒരു സംസ്ഥാനവും അഗ്നിശമനാ സേനാംഗങ്ങളെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കരുതെന്നും നിർദ്ദേശിച്ചു.

Advertisement
Advertisement