വീടുകയറി ആക്രമണം; പ്രതി അറസ്റ്റിൽ

Friday 17 May 2024 2:57 AM IST

ആര്യനാട്: നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. ഉഴമലയ്ക്കൽ മണ്ണാരംകോട് കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ അനിൽ കുമാറാണ് (50) അറസ്റ്റിലായത്.29ന് രാത്രി 7ന് കുളപ്പട രാജേഷ് ഭവനിൽ കയറി രാജേഷിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ്.ചോദിച്ച പണം നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അസഭ്യം വിളിച്ചശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും വെട്ടുകത്തി കെ‌ാണ്ട് രാജേഷിനെ വെട്ടി പരിക്കേൽപ്പിക്കുകയും 25,000 രൂപ കൈക്കലാക്കുകയും ചെയ്തതായും എഫ്.ഐ.ആറിൽ പറയുന്നു.ഇക്കഴിഞ്ഞ ജനുവരി 31ന് രാത്രി 8.30ഒാടെ സ്കൂട്ടറിൽ വരികയായിരുന്ന പുളിമൂട് മേലതിൽ വീട്ടിൽ ബിനുവിനെ വണ്ടയ്ക്കലിന് സമീപം വച്ച് ഇരുമ്പ് പൈപ്പ് കഷ്ണം കെ‌ാണ്ട് അടിച്ച കേസിലും അനിൽകുമാർ പ്രതിയാണെന്ന് പെ‌ാലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement
Advertisement