അസാമിലെ കരുതൽതടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന 17 വിദേശികളെ മടക്കി അയക്കണമെന്ന് സുപ്രീംകോടതി

Friday 17 May 2024 12:52 AM IST

ന്യൂഡൽഹി : അസാമിലെ കരുതൽതടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്ന 17 വിദേശികളെ അവരുടെ രാജ്യത്തേക്ക് മടക്കി അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. അടിയന്തരനടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകി. വിദേശികൾക്കെതിരെ രാജ്യത്ത് ക്രിമിനൽ കേസുകളില്ലാത്ത സാഹചര്യത്തിലാണിത്. നാലു പേരെ രണ്ട് വർഷത്തിലേറെയായി ഇത്തരം കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നത് ജസ്റ്റിസ് അഭയ് എസ്. ഓക അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിച്ചു. സംസ്ഥാന ലീഗൽ സർവീസസ് അതോറിട്ടിയാണ് 17 പേരുടെ കരുതൽതടങ്കൽ സംബന്ധിച്ച് സുപ്രീംകോടതിക്ക് റിപ്പോർട്ട് നൽകിയത്.

Advertisement
Advertisement