ചൈനീസ് അതിർത്തിയിൽ കരസേനയ്‌ക്ക് ടാങ്ക് റിപ്പയറിംഗ് കേന്ദ്രം

Friday 17 May 2024 1:02 AM IST

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ലഡാക്കിൽ വിന്യസിച്ച 500-ലധികം ടാങ്കുകളും വിവിധ യുദ്ധ വാഹനങ്ങളും റിപ്പയർ ചെയ്യാൻ രണ്ട് കേന്ദ്രങ്ങൾ സജ്ജമാക്കി കരസേന. ലോകത്ത് സമുദ്ര നിരപ്പിൽ ഏറ്റവും ഉയരത്തിൽ സജ്ജമാക്കിയ ടാങ്ക് റിപ്പയറിംഗ് കേന്ദ്രമെന്ന ബഹുമതിയുമുണ്ട്.

ന്യോമയിലെ ചൈന അതിർത്തിക്കും തന്ത്രപ്രധാനമായ ഡി.ബി.ഒ സെക്ടറിനും സമീപം 14,500 അടിയിലധികം ഉയരത്തിലാണ് കവചിത വാഹന അറ്റകുറ്റപ്പണികൾക്കും മുറ്റുമായി സൗകര്യങ്ങൾ ഒരുക്കിയത്. 2020ൽ ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം ആരംഭിച്ചതിന് ശേഷം കിഴക്കൻ ലഡാക്കിൽ വിന്ന്യസിച്ച കവചിത വാഹനങ്ങളും പീരങ്കികളും മറ്റും അറ്റകുറ്റപ്പണിക്കായി ബേസ് ക്യാമ്പിലേക്ക് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായ സാഹചര്യത്തിലാണിത്. മൈനസ് 40 ഡിഗിവരെ താപനില കുറഞ്ഞ, ഉയരത്തിലുള്ള പ്രദേശങ്ങളിൽ ടി-90, ടി-72, കെ-9 വജ്ര, ഹോവിറ്റ്സർ തുടങ്ങിയ ടാങ്കുകൾ വിന്ന്യസിച്ചിട്ടുണ്ട്.

Advertisement
Advertisement