മെഗാ ക്ലീനിംഗ് ഇന്ന്

Saturday 18 May 2024 1:25 AM IST

കരിമണ്ണൂർ : ഗ്രാമ പഞ്ചായത്ത് മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളോടനുബന്ധിച്ച് ജനപങ്കാളിത്തത്തോടെ മെഗാ ക്ലീനിംഗ് നടത്തുന്നു.ഇന്ന് രാവിലെ 9 ന് എല്ലാ വാർഡുകളിലും നിശ്ചയിക്കപ്പെട്ട സ്ഥലത്ത് വാർഡ് മെമ്പർമാർ നേതൃത്വം നൽകും.തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന,ആശ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുക്കുന്നു. വൃത്തിയുള്ള പരിസരം സൃഷ്ടിക്കുന്ന ഈ ഉദ്യമത്തിലേയ്ക്ക് ഏവരുടേയും സഹകരണം പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി
അഭ്യർത്ഥിച്ചു.

Advertisement
Advertisement