നേത്രരോഗ നിർണയ ക്യാമ്പ്

Saturday 18 May 2024 4:07 AM IST

തിരുവനന്തപുരം:വെളിയന്നൂർ ശ്രീമഹാവിഷ്ണുക്ഷേത്ര ഭരണസമിതിയും കേശവദാസപുരം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി വെള്ളനാട് ചൈതന്യ സൈറ്റ് ഫൗണ്ടേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ നേത്ര രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. 26ന് രാവിലെ 9 മുതൽ ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് നടത്തുന്നത്.ക്യാമ്പിൽ തിമിര രോഗ നിർണ്ണയം നടത്തുന്ന ബി.പി.എൽ കാർഡ് ഉടമകളായ രോഗികൾക്ക് സൗജന്യ തിമിര ശാസ്ത്രക്രിയ നടത്തും.

Advertisement
Advertisement