വോട്ടെണ്ണലിന് 657 ഉദ്യോഗസ്ഥർ

Saturday 18 May 2024 12:22 AM IST

കോട്ടയം : ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം മണ്ഡലത്തിൽ വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ജീവനക്കാരുടെ ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായതായി കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. 657 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 166 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 325 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 166 മൈക്രോ ഒബ്‌സർവർമാർ എന്നിവരെയാണ് വോട്ടെണ്ണൽ ചുമതലയ്ക്ക് നിയോഗിച്ചിട്ടുളളത്. വോട്ടെണ്ണലുമായി ബന്ധപ്പെട്ട ആദ്യഘട്ട പരിശീലന ക്ലാസ് 22,23,24 തീയതികളിലായി നടക്കും. വോട്ടെണ്ണലിന്റെ റിഹേഴ്‌സൽ ജൂലായ് ഒന്നിന് നടത്തും. നാലിന് കോട്ടയം നാട്ടകം ഗവൺമെന്റ് കോളേജിലാണ് വോട്ടെണ്ണൽ.

Advertisement
Advertisement