നഗ്നത മറ‌‌യ്‌ക്കാൻ കണ്ണാടി ചേർത്തുപിടിച്ച് അമല പോൾ, ആടെെയുടെ ഭയപ്പെടുത്തുന്ന രംഗങ്ങൾ പുറത്ത്

Sunday 21 July 2019 6:42 PM IST

അമല പോളിനെ നായികയാക്കി രത്നകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ആടെെ. നിരവധി വിവാദങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം ചിത്രം തിയേറ്ററുകൾ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രചരണാർഥം ആടൈയിലെ ഒരു രംഗമാണ് ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും സോഷ്യൽ മീഡിയയിൽ ച‌ർച്ചയായിരുന്നു.

ചിത്രത്തിൽ കാമിനി എന്ന കഥാപാത്രമാണ് അമല പോൾ ചെയ്യുന്നത്. അമല പോളിന്റെ കരിയറിൽ വലിയ ബ്രേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്ന കഥാപാത്രമാണ് 'കാമിനി'. ചിത്രത്തിന് 'എ' സർട്ടിഫിക്കേറ്റാണ് സെർസർ ബോർഡ് നൽകിയത്. 2.31 മിനിറ്റ് ദൈർഘ്യമുള്ള 'സ്‌നീക്ക് പീക്ക്' വീഡിയോ മൂവി ബഫ് ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ലോകമെമ്പാടും എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആടെെയുടെ കഥ കേട്ട് മറ്റു ചിത്രങ്ങൾക്കൊന്നും ഡേറ്റ് നൽകാതെയാണ് അമല ഇതിൽ അഭിനയിച്ചത്. ചിത്രത്തിൽ കാർത്തിക് കണ്ണനാണ് ഛായഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പ്രദീപ് കുമാർ.