ബി.ജെ.പി പ്രതിഷേധിച്ചു

Saturday 18 May 2024 12:34 AM IST

കുമളി: കുമളിയിൽ കെ .സ്.ആർ റ്റി സി യുടെ റോഡ് കയ്യേറി പാലം നിർമ്മിച്ച വരെ സംരക്ഷിക്കുന്ന നടപടിയിൽ ബിജെപി പ്രതിഷേധിച്ചു. കുമളി ഗ്രാമപഞ്ചായത്തിന്റെയും, കെഎസ്ആർടിസി ഡിപ്പോ അധികൃതരുടെയും യുടെയും ഒത്തുകളി അവസാനിപ്പിക്കണമെന്നും, , അനധികൃത പാലം ഉടൻ പൊളിച്ചുനീക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബിജെപി കുമളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനധികൃതമായി നിർമ്മിച്ച പാലത്തിലേക്ക് മാർച്ചും ധർണയും നടത്തി. ദേശീയ കൗൺസിൽ അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു, ബി.ജെ.പി കുമളി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് തോമസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു, ജില്ല ഉപാദ്ധ്യക്ഷൻ കെ.കുമാർ മുഖ്യ പ്രഭാഷണവും മണ്ഡലം പ്രസിഡന്റ് .അമ്പിയിൽ മുരുകൻ, ഓ ബി സി മോർച്ച മണ്ഡലം പ്രസിഡന്റ് വി എൻ. ബാബു, ടി.സി. എബ്രഹാം, സോണി ഇളപ്പുങ്കൽ, സോമശേഖൻ നായർ, സെബാസ്റ്റ്യൻ, അമ്പിളി, സജി, ഉണ്ണികൃഷ്ണൻ, സരേഷ്, സതീഷ്, തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement