വൈ.എം.സി എ പയ്യാവൂരിനും മണത്തണയ്ക്കും ജയം

Friday 17 May 2024 9:56 PM IST

തലശ്ശേരി:കണ്ണൂർ ജില്ലാ ഡി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വൈ.എം.സി.എ പയ്യാവൂർ 7 വിക്കറ്റിന് തളിപ്പറമ്പ് സർ സയ്യിദ് കോളേജിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത സർ സയിദ് 12.4 ഓവറിൽ 68 റൺസിന് പുറത്തായി. പയ്യാവൂരിന് വേണ്ടി കെ.ഗോകുൽ മൂന്നും പി.ആദിഷ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മറുപടിയായി വൈ എം സി എ പയ്യാവൂർ 8.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. എം.സബിൻ 23 പന്തിൽ 28 റൺസും അഖിൽ കൃഷ്ണൻ 13 പന്തിൽ 25 റൺസും നേടി. കണ്ണൂർ ജില്ലാ ഇ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് മണത്തണ 81 റൺസിന് പൈസക്കിരി സ്‌പോർട്സ് അക്കാ‌ഡമിയെ പരാജയപ്പെടുത്തി.

Advertisement
Advertisement