ഓഹരി നിക്ഷേപം: 25 കോടി തട്ടിയ പ്രതി അറസ്റ്റിൽ
Saturday 18 May 2024 1:30 AM IST
കൊച്ചി: ഓഹരി നിക്ഷേപത്തിലൂടെ വലിയ വരുമാനം വാഗ്ദാനം ചെയ്ത് നൂറിലേറെപ്പേരിൽ നിന്നായി 25 കോടി രൂപയോളം തട്ടിയെടുത്ത കേസിൽ കണ്ണൂർ കൂവശേരി സ്വദേശി സുനീഷ് നമ്പ്യാരെ (44) ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എറണാകുളം യൂണിറ്റ് അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ പുതിയതെരുവിൽ താമസിച്ചിരുന്ന ഇയാൾ ഇൻഡക്‌സ് ഡെറിവേറ്റീവ്‌സ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്ത് ഷെയർ ട്രേഡിംഗ് ബിസിനസ് സ്ഥാപനമാണെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
20 മുതൽ 30 വരെ ശതമാനം വാർഷിക ലാഭം വാഗ്ദാനം ചെയ്തിരുന്നു. തുടക്കത്തിൽ ചെറിയ തുക നിക്ഷേപം സ്വീകരിച്ച ശേഷം ലാഭവിഹിതമെന്ന പേരിൽ പണം അയച്ചുകൊടുത്ത് വിശ്വാസം നേടുകയായിരുന്നു രീതി. ഡോക്ടർമാർ, വ്യവസായികൾ, ബാങ്ക് ഉദ്യോഗസ്ഥർ തുടങ്ങിയവരായിരുന്നുഇരകൾ. പ്രതിയെ റിമാൻഡ് ചെയ്തു.