26 പരാതികൾക്ക് പരിഹാരം

Saturday 18 May 2024 2:53 AM IST

ആലപ്പുഴ: പ്രായമായ സ്ത്രീകൾ മക്കളാൽ സംരക്ഷിക്കപ്പെടാത്ത സാഹചര്യം പല വീടുകളിലും ഉണ്ടെന്നും ഇവർ ഒറ്റപ്പെടുന്ന സാഹചര്യം ഗൗരവമായി കാണണമെന്നും വനിതാ കമ്മിഷൻ അംഗം വി.ആർ.മഹിളാമണി പറഞ്ഞു. ആലപ്പുഴ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവർ. സിറ്റിങ്ങിൽ ആകെ 26 പരാതികൾ പരിഹരിച്ചു. പൊലീസ് റിപ്പോർട്ടിന് വേണ്ടി എട്ടു പരാതികൾ നൽകി. രണ്ടു പരാതികൾ കൗൺസലിങ്ങിന് നൽകി. അടുത്ത അദാലത്തിലേക്ക് 46 പരാതികൾ മാറ്റി. ആകെ 82 പരാതികളാണ് പരിഗണിച്ചത്.

Advertisement
Advertisement